മസിലുകൾ തകർക്കപ്പെട്ടു...,താടിയെല്ല് തകർത്തു..നട്ടെല്ലിന്റെ മുകൾഭാഗം മുതൽ താഴെവരെ പരിക്ക്... തോളിൽ ആഴത്തിലുള്ള രണ്ട് മുറിവ് .....ശരീരത്തിൽ പത്തിലധികം ചെറിയ മുറിവുകൾ..നെഞ്ചിൽ നീളത്തിലുള്ള കല്ലച്ച പതിമൂന്ന് മുറിവുകൾ ( ബെൽറ്റിന് അടിച്ചത് )...... നെഞ്ചിന്റെ നടുഭിത്തിക്ക് കുറുകെ മാരകമായ ഒരു മുറിവ്.....വയറ് ശൂന്യം അല്പം ദ്രാവകം മാത്രം..കഷത്തിന്റെ താഴെ വാരിയെല്ലിൽ ഒന്നിലധികം ചെറുമുറിവുകൾ...അടിവയറ്റിന്റെ മുൻവശത്ത് SXXX2എം നീല കലർന്ന ചുമപ്പ്...ചെറുകുടലിനും വൻകുടലിനും ഗുരുതര പരിക്ക്........ പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർത്ഥിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളാണിത്. ഇത് പുറത്തുവന്നതിന് ശേഷവും അക്രമികളെ ന്യായീകരിച്ച പ്രസ്ഥാനത്തിൻ്റെ നേതാവാണ് ചിത്രത്തിൽ വളഞ്ഞു കുത്തി നിന്ന് ആകാശത്തെ വായുവിനെ ഇടിച്ചു വീഴ്ത്തുന്നത്. ആ നേതാവിൻ്റ ചീഞ്ഞ പ്രസ്ഥാനത്തെ നാറ്റം തോന്നാതെ ന്യായീകരിക്കാൻ 12 ദിവസത്തിനു ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ മൂന്ന് നാണവും മാനവുമില്ലാത്തവൻമാരാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്. മേൽപ്പറഞ്ഞ ലക്ഷണങളോടെ ജഡമായി പോസ്റ്റുമോർട്ടം ടേബിളിൽ കിടന്ന സിദ്ധാർത്തിൻ്റെ മൃതശരീരത്തിൻ്റെ ആത്മാഭിമാനം നശിപ്പിക്കാൻ ഏതോ ഒരു സ്ത്രീ ജന്മം എഴുതിക്കൊടുത്തു എന്ന് പറയപ്പെടുന്ന പരാതി നടപടികളുടെ കോപ്പിയാണ് മൂന്നാമത്തേത്.... ഇത്രയും ശാസ്ത്രീയമായി കാര്യങ്ങൾ വിലയിരുത്തുന്ന എസ് എഫ് ഐ യിലെ ആങ്ങളമാരും പെങ്ങൻമാരുമായ വെറ്ററിനറി കോളജിലെ പശു ഡോക്ടർ പഠിതാക്കൾ പറഞ്ഞല്ല സിദ്ധാർത്ഥിൻ്റെ മരണംപുറം ലോകമറിഞ്ഞതെന്നാണ് റിപ്പോർട്ട്. അന്യസംസ്ഥാന വിദ്യാർത്ഥി പുറത്തുവിട്ട സന്ദേശത്തിലൂടെയാണ് വിവരം പുറത്തുവന്നത്. ഇന്നലെയാണ് ദുരൂഹത നിറഞ്ഞ ആ ഹോസ്റ്റലിൽ മാധ്യമ പ്രവർത്തകർ കയറിയത്. ചെഗുവേരയും മാർക്സും, ഓൾഡ് മങ്ക് റമ്മും ചിത്രങ്ങളായ ഭിത്തിയിൽ അധോലോകമെന്നൊരു മുറിയുമുണ്ട്. ഹോസ്റ്റലിൻ്റെ നടുമുറ്റത്ത് വച്ച് സിദ്ധാർത്ഥിനെ കൂട്ടമായി മർദ്ദിച്ചതെന്തിന് എന്ന ചോദ്യം ബാക്കിയാകുന്നു. വലൈൻ്റൈൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചില സംഭവങ്ങൾ എന്ന് പറയപ്പെടുന്ന ആ സംഭവം എന്താണ് എന്ന് ജനം അറിയേണ്ടതുണ്ട്. ആരാണ് പരാതിക്കാരിയെന്നും അറിയണം. ഹോസ്റ്റലിൻ്റ ചുമതല വഹിച്ചിരുന്ന ഡീനും അസി. വാർഡനും വിദ്യാർത്ഥികളും ഇടതുപക്ഷക്കാരായതിനാൽ സത്യം പുറത്തു വരാൻ വളരെ ബുദ്ധിമുട്ടാണ്. എല്ലാ കോളജിലും അക്രമം കാണിക്കുന്ന ഏക സംഘം എസ്എഫ്ഐ മാത്രമാണ്. പൂക്കോട് കോളജിൽ ആ എസ് എഫ് ഐ മാത്രമാണ് ഉള്ളത് എന്നതിനാൽ യാഥാർത്യം പുറത്തു വരാൻ സാധ്യത വളരെ കുറവാണ്. യഥാർത്ഥത്തിൽ വയനാട്ടിലെ ജനങ്ങൾ സംഘടിതമായി എസ് എഫ് ഐ യേ നേരിടാൻ തയാറെടുക്കാത്ത പക്ഷം ആ തരം സ്ഥാപനങ്ങൾ ഇനിയും കൊലക്കളങ്ങളാകും. കാരണംപൊലീസാകട്ടെ പതിവുപോലെ പൊട്ടൻ മാവിലെറിയുന്ന മൈം അവതരിപ്പിക്കുന്ന തിരക്കിലുമാണ്. കേരള ഭരണം ഇതൊക്കെയാണ്. ഇന്ന് ഒന്നാം തീയതി ആയിട്ടും സംസ്ഥാനത്തെ ശമ്പളം വിതരണം മുടങ്ങിയ നിലയിലാണ്. മുഖ്യമന്ത്രി കെ. വിജയന് മരപ്പട്ടി മൂത്രത്തെ കുറിച്ച് മന്ത്രിസഭാ തീരുമാനം എടുക്കാനുള്ളതിനാൽ സിദ്ധാർത്ഥ് മരിച്ച വിവരം ഇതുവരെ അറിഞ്ഞിട്ടില്ല.
The demand to ban SFI is rising